കൊച്ചി: എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 2026-ലെ തങ്ങളുടെ വിപുലീകരിച്ച പുതിയ ഗൃഹോപകരണ ഉല്പന്ന ശ്രേണി അവതരിപ്പിച്ചു.
‘എല്ലാ വീടുകളിലും ഉപകരണങ്ങൾ, എല്ലാ വീടുകളിലും സന്തോഷം’ എന്ന ദൗത്യത്തിന്റെ ഭാഗമായി എസൻഷ്യൽ സീരീസ് കൂടുതൽ വിപുലീകരിച്ചതോടെ പുതിയ റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, ഡിഷ് വാഷറുകൾ, വാട്ടർ പ്യൂരിഫയറുകൾ തുടങ്ങിയവ വിവിധ ശേഷികളിലും ഡിസൈനുകളിലും വിപണിയിലെത്തി. സ്മാർട്ട് ഇൻവെർട്ടർ കംപ്രസർ, കൺവെർട്ടിബിൾ കൂളിംഗ്, എഐ അടിസ്ഥാനമാക്കിയ വാഷിംഗ് ടെക്നോളജി, എയർ ഫ്രൈ സംവിധാനമുള്ള മൈക്രോവേവ് ഓവനുകൾ, ട്രൂ സ്റ്റീം ഡിഷ് വാഷർ തുടങ്ങിയ നിരവധി ആധുനിക സവിശേഷതകളാണ് പുതിയ ശ്രേണിയുടെ പ്രധാന ആകർഷണം. ......
ദോഹ: ഹജ്ജ് തീർത്ഥാടകരുടെ മാനസികവും പെരുമാറ്റപരവുമായ ക്ഷേമം ഉറപ്പാക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഔഖാഫ് മന്ത്രാലയവുമായി സഹകരിച്ച് പ്രത്യേക കൈപ്പുസ്തകം പുറത്തിറക്കി. "തീർത്ഥാടനം: ഒരു മനഃശാസ്ത്ര-പെരുമാറ്റ വിദ്യാലയം" (Pilgrimage: A Psychological and Behavioural School) എന്ന തലക്കെട്ടിലാണ് ഈ ബോധവൽക്കരണ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഹജ്ജ് കർമ്മങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ മനഃശാസ്ത്രപരമായ ഒരുക്കം നടത്തേണ്ടതിന്റെ പ്രാധാന്യം പുസ്തകം ഊന്നിപ്പറയുന്നു. ......
ബംഗളുരു: കർണാടകത്തിൽ സൽപ്പേരും പ്രശസ്തിയുമുണ്ടായിരുന്ന മുതിർന്ന ഐ പി എസ്സ് ഉദ്യോഗസ്ഥനായിരുന്നു കെ രാമചന്ദ്ര റാവു. പല പദവികളും അലങ്കരിച്ചിട്ടുള്ള അദ്ദേഹം നിലവിലെ ആഭ്യന്തരമന്ത്രി ഡോ: ജി. ......
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ സഹോദരനെ അശ്ലീല വീഡിയോയുടെ പേരിൽ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ചേർപ്പ് പടിഞ്ഞാട്ടുമുറി തിരുത്തിക്കാട്ടിൽ ഉനൈസ് (26) നെയാണ് ചേർപ്പ് പൊലീസ് പിടികൂടിയത്. ......
മലപ്പുറം: മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകളും കൂടിയാലോചനകളും പുരോഗമിക്കവെ, വി ഡി സതീശന് അനുകൂല നിലപാട് തുടരാൻ മുസ്ലീം ലീഗ് തീരുമാനിച്ചതായി സൂചന. ഇതുസംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്താനാണ് ലീഗ് നേതൃത്വത്തിന്റെ നീക്കം. ......
കൊച്ചി: ക്രിമിനൽ കേസുകളിൽ വധശ്രമക്കുറ്റം (IPC Section 307) ചുമത്തുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു നിയമവ്യാഖ്യാനം നൽകിയിരിക്കുകയാണ് കേരള ഹൈക്കോടതി. ഒരാളെ കൊലപ്പെടുത്തുക എന്ന ബോധപൂർവ്വമായ ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണെങ്കിൽ മാത്രമേ വധശ്രമക്കേസിൽ പ്രതിയെ ശിക്ഷിക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ......
ചെന്നൈ: ഓരോ മണിക്കൂറിലും നാടകീയ നീക്കങ്ങൾ സംഭവിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ, വിജയ്യുടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിൽ അനിശ്ചിതത്വം തുടരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ ഗവർണർക്ക് മുന്നിൽ ഇന്ന് അവതരിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടി.വി.കെ (തമിഴക വെട്രി കഴകം) നേതാക്കൾ.
നിലവിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ വിജയ് പക്ഷത്തിന്റെ അംഗബലം 113-ൽ എത്തിനിൽക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഹൃദയഭൂമിയായ ഇന്ദിരാഭവൻ ഇന്നൊരു പോർക്കളമായിരുന്നില്ല, മറിച്ച് ആകാംക്ഷയും ആവേശവും തിരതല്ലിയ ഒരു ഉത്സവപ്പറമ്പായിരുന്നു. ‘അടുത്ത മുഖ്യമന്ത്രി ആര്?’ എന്ന വലിയ ചോദ്യത്തിന് ഉത്തരം തേടി എ.ഐ.സി.സി നിരീക്ഷകർ എത്തുമ്പോൾ, ഓരോ പ്രവർത്തകന്റെയും മുഖത്ത് ഒരേസമയം ആകാംക്ഷയും ആവേശവും നിഴലിച്ചിരുന്നു.
തുടക്കമിട്ടത് രാജൻ പല്ലൻ
രാവിലെ പത്തരയ്ക്ക് യോഗം നിശ്ചയിച്ചിരുന്നെങ്കിലും നേതാക്കൾ നേരത്തെ തന്നെ എത്തിത്തുടങ്ങി. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിധി ആദരവോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ ഇതൊരു അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെയുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ......